കൊച്ചി : എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കൂടുതല്‍ പേര്‍ ചികിത്സ തേടി. ആകെ ചികിത്സ തേടിയവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും
മൂന്ന് പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവര്‍ തൃശൂര്‍, കോഴിക്കോട് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. പറവൂര്‍ ടൗണിലെ മജ്‌ലീസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.
Discussion about this post