കെടിയുവിലും ആര്‍ത്തവ അവധി, സര്‍വ്വകലാശാലക്ക് കീഴിലെ എല്ലാ കോളജിലും അവധി അനുവദിക്കും

കൊച്ചി : സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) ആര്‍ത്തവാവധി. സര്‍വകലാശയ്ക്ക് കീഴിലെ എല്ലാ കോളേജിലുംആര്‍ത്തവാവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തീരുമാനിച്ചു. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് താരുമാനം.

കേരളത്തിലാദ്യമായി കുസാറ്റ് സര്‍വകലാശാലയാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയില്‍ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

 

Exit mobile version