ചീറിപ്പാഞ്ഞെത്തിയ കാറിടിച്ച് അമ്മയും മക്കളും മരിച്ച സംഭവം: യുവാവിന് 5 വർഷം തടവ്

കോട്ടയം; കാറിടിച്ച് അമ്മയും 2 പെൺമക്കളും മരിച്ച കേസിൽ പേരൂർ മുള്ളൂർ ഷോൺ മാത്യുവിന് (23) അഞ്ചു വർഷം തടവും 5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പറഞ്ഞത്. 2019 മാർച്ച് 4ന് ഏറ്റുമാനൂർ പൂവത്തുംമൂട് ബൈപാസ് റോഡിലുണ്ടായ അപകടത്തിൽ കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവർ മരിച്ച സംഭവത്തിലാണു വിധി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.

തോമസിനു ഐസിയു ആംബുലന്‍സ് ലഭ്യമായില്ല; ചികിത്സാ വീഴ്ച ആവര്‍ത്തിച്ച് കുടുംബം
ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജയചന്ദ്രൻ ഹാജരായി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.

https://youtu.be/LKi5G6sW9MM

Exit mobile version