കൊച്ചി: എസ്എൻ ട്രസ്റ്റിന്‍റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി. ട്രസ്റ്റിന്‍റെ സ്വത്തുമായി ബന്ധപ്പെട്ട കേസുകളിലും വഞ്ചനാ കേസുകളിലും മറ്റും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്.
കേസിൽ കുറ്റവിമുക്തനാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരരുതെന്നും കോടതി വ്യക്തമാക്കി. മുൻ ട്രസ്റ്റ് അംഗം അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബൈലോ പരിഷ്കരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജയപ്രകാശ് ബൈലോ പരിഷ്കരണത്തിനായാണ് വാദിച്ചത്. ട്രസ്റ്റിന്‍റെ സത്യസന്ധമായ വാദത്തെപ്പോലും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല കോടതി ബൈലോയിൽ മാറ്റം വരുത്തിയത്. നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വിധി വെള്ളാപ്പള്ളി നടേശനെയും ബാധിക്കും.
https://youtu.be/LKi5G6sW9MM