തിരുവനന്തപുരം: ബാലറ്റ് പെട്ടി വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. മലപ്പുറം ജില്ലാ കളക്ടറോടാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് കൗള്‍ റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വോട്ടുപെട്ടി മാറിയതെങ്ങനെ എന്നതില്‍ വ്യക്തതയില്ലെന്നും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ പ്രതികരിച്ചു.