കാബൂള്‍; അഫ്ഗാനിസ്ഥാനില്‍ മുന്‍ പാര്‍ലമെന്റംഗത്തെ വെടിവച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമെന്നു കാബുള്‍ പൊലീസ് അറിയിച്ചു. അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു.വീട്ടില്‍ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.മുര്‍സല്‍ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്.
അഫ്ഗാന്റെ ഭയമില്ലാത്ത യോദ്ധാവ് എന്നാണ് നാബിസാദയെ മുന്‍ ജനപ്രതിനിധി മറിയം സൊലൈമാന്‍ഖില്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.താലിബാന്‍ രാജ്യ ഭരണം പിടിച്ചെടുത്തതില്‍ നാബിസാദ ഉള്‍പ്പെടെയുള്ളവര്‍ പുറത്തായി. നംഗര്‍ഹാര്‍ സ്വദേശിയായ നാബിസാദ 2018ല്‍ കാബുളില്‍നിന്നാണ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.അഫ്ഗാനില്‍ നിന്നു പുറത്തു പോകാന്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവര്‍ മുന്‍പ് പറഞ്ഞിരുന്നു.
Discussion about this post