തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മൊഴിയെടുക്കും. പുതിയ ഫയൽ ഉടൻ തുറക്കുമെന്നും അന്വേഷണത്തിലേക്ക് കടക്കുമെന്നും സംഘത്തിന്‍റെ തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ്.മധുസൂദനൻ പറഞ്ഞു.
ഫയലുകൾ പരിശോധിച്ച 13 അംഗ ക്രൈംബ്രാഞ്ച് സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എല്ലാവരും ഒരുമിച്ച് കൂടിക്കാഴ്ച നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ മൊഴിയെടുക്കും.
നയനയുടെ മരണശേഷം ആദ്യം മൊഴി നൽകിയ സഹോദരൻ മധുവിന്‍റെയും നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ആദ്യം പ്രവേശിച്ച മൂന്ന് സുഹൃത്തുക്കളുടെയും മൊഴികളാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും സംഘം ചോദ്യം ചെയ്യും.
https://youtu.be/KJQD7kB1vGs