അശ്ലീല വീഡിയോ വിവാദത്തില്‍ സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക് പരാതി

ആലപ്പുഴ: അശ്ലീല വീഡിയോ സംബന്ധിച്ച് നടന്ന വിവാദത്തില്‍ സിപിഎം നേതാവിനെതിരെ ഡിജിപിക്ക് പരാതി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആണ് സിപിഎം നേതാവ് എ പി സോണയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

നേതാവിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ സ്ത്രീകളെ ദുരുപയോഗം ചെയ്തത്. ഒരു പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായും പരാതിയുണ്ട്.

പോക്സോ കേസും ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് ആരോപണം.

Exit mobile version