ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തില്‍ പൊതു വിശ്വാസവും കാര്യക്ഷമതയും കൃത്യമാക്കപ്പെടുവാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തു നല്‍കി.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

ഈ കൊളീജിയം സമ്പ്രദായത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി നിരവധി തവണ രംഗത്തു വന്നിരുന്നു.ഈ സംവിധാനത്തിന് സുതാര്യതയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരേ അണിനിരന്നു.എന്നാല്‍ നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്

Exit mobile version