തിരുവനന്തപുരം: സിനിമ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തില്‍ പൊലീസ് വീഴ്ചയുടെ മറ്റൊരു നിര്‍ണായക തെളിവ് കൂടി പുറത്ത്. നയന സൂര്യന്റെ വസ്ത്രങ്ങള്‍ മ്യൂസിയം സ്റ്റേഷനില്‍ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയില്ല.
ഫൊറന്‍സിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ ചുരിദാര്‍, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാന്‍ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറന്‍സിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാന്‍ ക്രൈംബ്രാഞ്ച് നാളെ കത്ത് നല്‍കും.