പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിവില്‍ പോലീസ് ഓഫീസര്‍ സജീഫ് ഖാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പത്തനംതിട്ട വനിത പൊലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നിതിന് പിന്നാലെ സജീഫ് ഖാനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനുശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു.