തിരുവനന്തപുരം: നായർ സമുദായത്തിൽ പെട്ടവർ മാത്രമാണ് തന്‍റെ ഓഫീസിൽ ജോലിചെയ്യുന്നതെന്ന പരാതിയുയർന്നുവെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. പരാതി ഉയർന്നതിനു പിന്നാലെ മറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെ തിരഞ്ഞെടുത്ത് നിയമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിയമസഭാ പുസ്തകോത്സവത്തിലാണ് തരൂരിന്റെ വെളിപ്പെടുത്തൽ. രാഷ്ട്രീയക്കാരാണ് സമൂഹത്തിൽ ഇത്തരത്തിലുള്ള ജാതിബോധം വളർത്തുന്നതെന്നും തരൂർ ആരോപിച്ചു.
Discussion about this post