കുതിച്ച് പായാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ്: ഉദ്ഘാടനം ഇന്ന്

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ രാവിലെ 10:30ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഫ്ളാഗ് ഓഫ് ചെയ്യും.

ഈ ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസായിരിക്കും.തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്.

ഏകദേശം 700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.ഈ ട്രെയിനിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗല്‍, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.

ചാരക്കുറ്റം ചുമത്തി മുന്‍ മന്ത്രിയെ തൂക്കിലേറ്റി ഇറാന്‍: പ്രാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍

Exit mobile version