ഡല്‍ഹി: ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് അപകട മേഖലയായി ജില്ലാ ഭരണകൂടം രേഖപ്പെടുത്തിയിട്ടുള്ളത്.
754 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.ജോഷിമഠിലെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച സമിതികളിലെ വിദഗ്ധര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാടില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഉപഗ്രഹ ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എന്‍ആര്‍എസ്പിയുടെ റിപ്പോര്‍ട്ട് പിന്‍വലിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോഷിമഠിലെ യഥാര്‍ത്ഥ സ്ഥിതി മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
റിപ്പോര്‍ട്ട് പിന്‍വലിച്ചതില്‍ ഇതുവരെയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.