മാനന്തവാടി: പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു. വെടിയേറ്റ കടുവ കുന്നിന് മുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയില്‍ കണ്ടെത്തി. കടുവ ഇവിടുത്തെ വാഴത്തോട്ടത്തില്‍ കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. രണ്ടു റൗണ്ട് മയക്കുവെടിയാണ് വച്ചത്. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്.
ഇത് വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആളുകള്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.