ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ.

ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നു. സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശശി തരൂര്‍ ഡല്‍ഹി നായരല്ലെന്നും കേരളപുത്രനും വിശ്വപൗരനമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Exit mobile version