ഇടുക്കി: വരയാടിനെ ബലമായി പിടിച്ച് നിര്‍ത്തിക്കൊണ്ട് ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും കൂടെയുണ്ടായിരുന്ന ജോബി അബ്രഹാമും ഫോട്ടോയെക്കാന്‍ വരയാടിനെ പിടിച്ചത്.
പൊള്ളാച്ചിയില്‍ നിന്നും വാല്‍പാറയിലേക്ക് പോകുന്നതിനിടെയാണ് ഇൗ സംഭവം നടന്നത്.തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്.
ഇവര്‍ ഫോട്ടോയെടുക്കുന്നത് കണ്ടുകൊണ്ടു വന്ന മറ്റൊരു സഞ്ചാരി ഈ രംഗം തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു.