ബ്രിട്ടന്‍: കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തിച്ചു.അല്‍പസമയത്തിനകം വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും.രണ്ടു മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.
ഡിസംബര്‍ 14 ന് അഞ്ജുവും മക്കളായ ആറുവയസുകാരന്‍ ജീവയും നാലുവയസുകാരി ജാന്‍വിയും കൊല്ലപ്പെട്ടത്. അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
സാജുവിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 32 ലക്ഷം രൂപ മലയാളി സംഘടനകള്‍ സമാഹരിച്ചാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.