കൊച്ചി: കേരളത്തില്‍ ആദ്യമായി വിദ്യാര്‍ഥിനികള്‍ക്കു ആര്‍ത്തവ അവധി അനുവദിച്ചു കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല .ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കുന്നത്.
നിലവില്‍ 75 ശതമാനത്തില്‍ കുറവ് ഹാജരുള്ളവര്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്കി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഇനി മുതല്‍ ആര്‍ത്തവ അവധിക്ക് പെണ്‍കുട്ടികള്‍ക്ക് ഹാജര്‍ ഇളവിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട.പകരം അപേക്ഷ മാത്രം നല്കിയാല് മതി.
Discussion about this post