തിരുവനന്തപുരം: സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും വിദേശനിക്ഷേപത്തിനും അനുമതി നല്‍കി ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണ്ണായക ചുവട് മാറ്റത്തിന് എല്‍ഡിഎഫ് തീരുമാനം. സ്വാശ്രയകോളേജുകളെ എതിര്‍ത്ത് വിദ്യാഭ്യാസം പൊതുമേഖലയില്‍ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ-വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പച്ചക്കൊടി.
വിദ്യാഭ്യാസമേഖലയില്‍ വിളിച്ച പഴയമുദ്രാവാക്യങ്ങള്‍ക്കും നയങ്ങള്‍ക്കുമെല്ലാം വിട. സ്വകാര്യ-വിദേശ നിക്ഷേപങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരളനിര്‍മ്മണത്തിനുള്ള വികസനരേഖക്കാണ് എല്‍ഡിഎഫ് അംഗീകാരം. സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.
Discussion about this post