പത്തനംതിട്ട : മകരജ്യോതി ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.രാവിലെ 11 മണിക്ക് നെയ്യഭിഷേകം അവസാനിക്കും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ നടക്കും. 12.30ന് 25 കലശപൂജയും തുടര്‍ന്ന് കളഭാഭിഷേകവും നടക്കും.
ഇന്നും നാളെയും വേര്‍ച്വല്‍ ബുക്കിങ് ഉണ്ടായിരിക്കില്ല.സുരക്ഷക്കായി 2000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര രണ്ടാം ദിവസം യാത്ര ആരംഭിച്ചു. പുലര്‍ച്ചെ രണ്ട് മണിക്ക് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. ഇന്നലെ വിവിധ ഇടങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് തിരുവാഭരണം ദര്‍ശിക്കാനും സ്വീകരണം നല്‍കാനും ഉണ്ടായിരുന്നത്.
ഇന്ന് രാത്രി ളാഹ സത്രത്തിലാണ് വിശ്രമം. നാളെ കാനന പാത വഴി സഞ്ചരിച്ച് ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനെ തുടര്‍ന്ന് രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര നടത്തുന്നത്.
Discussion about this post