മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു

ലോക്താന്ത്രിക് ജനതാദളിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക്താന്ത്രിക് ജനതാദളിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ മകൾ ശുഭാഷിണി ശരത്താണ് മരണവാർത്ത അറിയിച്ചത്.

എൽജെഡിയുടെ മുൻ ദേശീയ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. 1999 മുതൽ 2004 വരെ വാജ്പേയി സർക്കാരിൽ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. ഏഴ് തവണ ലോക്സഭയിലേക്കും നാല് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Exit mobile version