‘നമ്മള്‍ ഒരു നരകത്തിലാണ് ജീവിക്കുന്നത്’; ഇവിടെ ജനാധിപത്യമല്ല, തെമ്മാടിപത്യമാണെന്ന് ശ്രീനിവാസന്‍

ജനാധിപത്യത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നത് തെമ്മാടിപധ്യമാണെന്ന് ശ്രീനിവാസന്‍. രാഷ്ട്രീയത്തിലെ പെരുംകള്ളന്മാര്‍ക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്നും അതിനെ താന്‍ തെമ്മാടിപധ്യമെന്നാണ് വിളിക്കുകയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ലവ്ഫുള്ളി യുവേഴ്‌സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. സിനിമയെക്കുറിച്ച് പറഞ്ഞിട്ട് തനിക്ക് മറ്റു ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ശ്രീനിവാസന്റെ അഭിപ്രായ പ്രകടനം.

 

Exit mobile version