ജമ്മുകശ്മീരിലെ സോനമാര്‍ഗില്‍ ഹിമപാതം

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ സോനമാര്‍ഗില്‍ ഹിമപാതം. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സോനാമാര്‍ഗിലെ ബാല്‍തല്‍ പ്രദേശത്താണ് ഹിമപാതമുണ്ടായത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കനത്ത മഞ്ഞ് വീഴ്ചയില്‍ കശ്മീരിലും പഹല്‍ഗാമിലും ഗുല്‍മാര്‍ഗിലുമെല്ലാം രാത്രിയില്‍ ജലമുറയുന്നത്ര തണുപ്പാണ് അനുഭവപ്പെടുന്നത്.

ശ്രീനഗറിലും ബാരാമുള്ളയിലും 3 ഡിഗ്രി സെലിഷ്യസ് ആണ് എന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അമര്‍നാഥ് യാത്രയുടെ ബേസ്‌ക്യാംപ് ഭാഗത്ത് മൈനസിലും താഴെയാണ് താപനില.

Exit mobile version