ഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളുടെ മറവില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് എ.എ.പിക്ക് റിക്കവറി നോട്ടീസ്. 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസാണ് നല്‍കിയിരിക്കുന്നത്. പത്തുദിവസത്തിനകം തിരിച്ചടയ്ക്കാനും നിര്‍ദ്ദശിച്ചു.
ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി നല്കിയ റിക്കവറി നോട്ടീസില്‍ പാര്‍ട്ടി 10 ദിവസത്തിനകം തുക നല്‍കണമന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന പാര്‍ട്ടിക്കെതിരെ നടപടി ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
2016-17 വര്‍ഷത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ എന്ന പേരില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ അച്ചടിക്കാന്‍ ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചതായി പാര്‍ട്ടിയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. ഈ പരസ്യങ്ങള്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായും ആക്ഷേപമുണ്ട്. പണം അടച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പുണ്ട്.
എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് പണം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ നിയമ നടപടികളും സമയബന്ധിതമായി എടുക്കുമെന്നും ഉത്തരവിലുണ്ട്. അടയ്ക്കേണ്ട മൊത്തം തുകയില്‍ 99.31 കോടി രൂപ 2017 മാര്‍ച്ച് 31 വരെ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച പ്രധാന തുകയുടെ അക്കൗണ്ടിലും ബാക്കി 64.31 കോടി രൂപ ഈ തുകയുടെ പിഴപ്പലിശയുടെ പേരിലുമാണ്.
അതേസമയം ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവര്‍ണറും ബിജെപിയും ദുരുപയോഗം ചെയ്യുന്നു, ഒരു പൊതു സേവന പ്രവര്‍ത്തനത്തിനും വേണ്ടിയല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെയും ഭരിക്കുന്ന എ.എ.പിയെയും ലക്ഷ്യമിടുന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് ശിശോധ്യ ട്വീറ്റ് ചെയ്തു.
എല്ലാ ബി.ജെ.പി സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പരസ്യങ്ങള്‍ ഡല്‍ഹിയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. ബിജെപി മുഖ്യമന്ത്രിമാരുടെ ഫോട്ടോകളുള്ള സര്‍ക്കാര്‍ ഹോര്‍ഡിംഗുകള്‍ ഡല്‍ഹിയില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്, അവരുടെ ചെലവുകള്‍ ബിജെപി മുഖ്യമന്ത്രിമാരില്‍ നിന്ന് ഈടാക്കുമോ? അതുകൊണ്ടാണോ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ ഭരണഘടനാ വിരുദ്ധമായി നിയന്ത്രിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നതെന്നും ശിശോധ്യ ചോദിച്ചു.
Discussion about this post