തണുത്ത് വിറച്ച് മൂന്നാര്‍; താപനില ഇന്നും പൂജ്യത്തിന് താഴെ

ഈ വര്‍ഷം ആദ്യമായാണ് ഇന്നലെ മൂന്നാറിലെ താപനില പൂജ്യത്തിലെത്തുന്നത്

മൂന്നാര്‍: മൂന്നാറില്‍ ഇന്നും താപനില പൂജ്യത്തിന് താഴെയെത്തി. ഇന്നലെയും പൂജ്യത്തിന് താഴെയായിരുന്നു മൂന്നാറിലെ താപനില. ഈ വര്‍ഷം ആദ്യമായാണ് ഇന്നലെ മൂന്നാറിലെ താപനില പൂജ്യത്തിലെത്തുന്നത്.

സൈലന്റ് വാലി ഗൂഡാര്‍വിള, ചെണ്ടുവര, വട്ടവട എന്നിവിടങ്ങളിലാണ് ഇന്നും അതിശൈത്യം അനുഭവപ്പെട്ടത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിശൈത്യം വൈകിയാണ് എത്തിയിരിക്കുന്നത്.

അതി രാവിലെ കുറച്ചു സമയത്തേക്ക് മാത്രമാണ് താപനില പൂജ്യത്തിന് താഴെയെത്തുന്നത്. സാധാരണ പകല്‍ താപനില 25- 28 ഡിഗ്രിവരെയാണ് അനുഭവപ്പെടുന്നത്.

മൂന്നാറിന്റെ മറ്റിടങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരംവട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്.

വരും ദിവസങ്ങളില്‍ വട്ടവടയിലെ താപനില മൈനസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാകും.

Exit mobile version