ശശി തരൂർ അടുത്ത വർഷം ലോക്സഭയിലേക്ക് മത്സരിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന ശശി തരൂർ എം.പി അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ലമെന്ററി രംഗത്തു നിന്ന് വിട്ടുനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.

ശശി തരൂർ തിരുവനന്തപുരത്ത് മത്സരിച്ചില്ലെങ്കിൽ കെ മുരളീധരനാണ് സാധ്യത. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ബിജെപിയിൽ ആലോചന.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റാണ് തരൂർ ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചന നൽകിയിരുന്ന തരൂർ നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനും സന്നദ്ധത അറിയിച്ചിരുന്നു.

Exit mobile version