കൊണ്ടോട്ടി: കരിപ്പൂര്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ച 2.55 കോടിയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. റൈസ് കുക്കര്‍, എയര്‍ ഫ്രൈയര്‍, ജ്യൂസ് മേക്കര്‍ എന്നിവയിലൂടെ കടത്താന്‍ ശ്രമിച്ച 4.65 കിലോ വരുന്ന സ്വര്‍ണ്ണമാണ് രണ്ടു യാത്രക്കാരില്‍ നിന്നായി പിടികൂടിയത്.
കാപ്പാട് സ്വദേശിയായ ഇസ്മയില്‍, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്. രണ്ടു കേസിലും സ്വര്‍ണ്ണം കേരളത്തിനു പുറത്തുള്ള ആളുകള്‍ക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.