പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം അവസാനിക്കുന്നത്.
പ്രോസിക്യൂട്ടര്‍മാര്‍ രണ്ട് തവണ മാറിയ കേസില്‍ 101 സാക്ഷികളെയാണ് വിസ്തരിച്ചത്.2022 ഏപ്രിലിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കൂറുമാറി. 30 ല്‍ കൂടുതല്‍ ഹര്‍ജികള്‍ വിവിധ രേഖകള്‍ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.