മലപ്പുറം: റണ്‍വേ ബലപ്പെടുത്തല്‍ ജോലി നടക്കുന്നതിനാല്‍ ആറുമാസക്കാലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ സമയം വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ 6 വരെ റണ്‍വേ അടച്ചിടും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് 6 മുതല്‍ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും.
സര്‍വീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി കരിപ്പൂര്‍ ഡയരക്ടര്‍ അറിയിച്ചു. നിശ്ചിത കാലയളവുകള്‍ക്കിടയില്‍ എയര്‍പോര്‍ട്ടുകളില്‍ റണ്‍വേ റീകാര്‍പ്പറ്റിങ് ജോലി നടത്തണമെന്നത് നിര്‍ബന്ധമാണ്.