തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ശബരിമലയില്‍ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി രാത്രി മൂന്ന് തവണ കതിനപൊട്ടിക്കുന്ന പതിവുണ്ട്. ചട്ടം ലംഘിച്ച് കതിന പൊട്ടിക്കുന്നതായി പൊലീസിന് പരാതി കിട്ടിയിരുന്നു.