ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യ വേദിയാകും; സിപിഎം അടക്കം 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡെല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്.

സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എന്‍ സി പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി, ചന്ദ്രശേഖര്‍ റാവുവിന്റെ ബി ആര്‍ എസ് , ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നിവയ്ക്ക് സമാപനയോഗത്തിലേക്ക് ക്ഷണം നല്‍കിയിട്ടില്ല.

ഈ മാസം 30 ന് ശ്രീനഗറിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.

 

Exit mobile version