അമൃത്സര്‍: ബിജെപിയുടെ ബഹിഷ്കരണ ആഹ്വാനം തള്ളി ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തം. ആര്‍എസ്എസോ, ബിജെപിയോ ശ്രമിച്ചാല്‍ യാത്ര തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. സിഖ് വികാരം ഇളക്കാന്‍ ശ്രമിച്ച് ശിരോമണി അകാലിദളും യാത്രക്കെതിരെ നിലപാടെടുത്തു രംഗത്തു വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് പോലും ഉന്നയിക്കാത്ത വിമര്‍ശനങ്ങളാണ് ഭാരത് ജോഡോ യാത്രക്കെതിരെ ബിജെപി തൊടുത്ത് വിട്ടത്. സിഖ് വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന്റേത് പഞ്ചാബ് ജനതക്കെതിരാണ് എക്കാലത്തും കോണ്‍ഗ്രസ്. അതുകൊണ്ട് പൊതുജനം ഭാരത് ജോഡോ യാത്ര ബഹിഷക്കരിക്കണം. യാത്ര പഞ്ചാബിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ ബിജെപി വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ നടത്തിയ പ്രതികരണമാണിത്.
Discussion about this post