കവരത്തി∙ വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാലുപേർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2009ൽ റജിസ്റ്റർ ചെയ്ത കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതിയുടെ വിധി. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. എംപിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കും. ലക്ഷദ്വീപില്‍നിന്ന് എംപിയുമായി പൊലീസ് കണ്ണൂരിലേക്കു പുറപ്പെട്ടു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ പടനാഥ് സാലിഹിനെ മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് അക്രമിച്ചെന്നാണ് കേസ്. ഇതു രാഷ്ട്രീയ പ്രേരിതമാണെന്നും സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഫൈസൽ പറഞ്ഞു. 2014 മുതൽ ലക്ഷദ്വീപ് എംപിയാണ് മുഹമ്മദ് ഫൈസൽ.
https://youtu.be/ztY70hJBU9Y