ബാഗ്പട്ട്: പാമ്പിനെ അടിച്ച് കൊന്നതിന് ഒരാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ഛപ്രൗലി പ്രദേശത്തെ ഷബ്ഗ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ഫോറസ്റ്റ് ഗാര്‍ഡ് നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതി ചേര്‍ക്കപ്പെട്ട സ്വലീന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.