ചെന്നൈ: തമിഴ്നാട്ടിലെ ഗവണര്‍ സര്‍ക്കാര്‍ പോരില്‍ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. ഇന്ന് രാജ്ഭവന് പുറത്തിറക്കിയ ഗവര്‍ണറുടെ പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ മുദ്ര വച്ചിട്ടില്ല. തമിഴക ഗവര്‍ണര്‍ എന്നാണ് കത്തില്‍ ഗവര്‍ണര്‍ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന ഗവര്‍ണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നില്‍ സമരങ്ങള്‍ പ്രഖ്യാപിച്ചു.
Discussion about this post