കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍; അപകടകരമായ സാഹചര്യമില്ലെന്ന് കെ.എം.ആര്‍.എല്‍

കൊച്ചി : ആലുവയില്‍ കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍ കണ്ടെത്തി. തറനിരപ്പില്‍ നിന്ന് എട്ടടിയോളം ഉയരത്തിലായാണ് ഈ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ആലുവയിലെ 44ാം നമ്പര്‍ പില്ലറില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്.

തൂണില്‍ വിശദമായ പരിശോധന നടത്തിയതായും ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.പ്ലാസ്റ്ററിംഗിന്റെ ഭാഗത്തായിട്ടാണ് വിടവ് ഉണ്ടായത്. നാട്ടുകാരാണ് ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

ഏതാനും മാസങ്ങളായി ചെറിയ തോതില്‍ വിള്ളല്‍ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വര്‍ധിച്ച് വരുന്നതായും സമീപവാസികള്‍ പറയുന്നു.മറ്റ് തൂണുകള്‍ക്കൊന്നും ഈ പ്രശ്നമില്ല.

നേരത്തെ ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളം ഈ ഭാഗത്ത് മെട്രോ വേഗത കുറച്ചായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.

 

Exit mobile version