തിരുവനന്തപുരം: കേരള പൊലീസ് ആക്ടിലെ 86 വകുപ്പ് ആദ്യമായി പ്രയോഗിച്ച് ഒരു ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ അത് സേനയിലെ പലര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്. കേരളത്തില്‍ ആദ്യമായി 86 വകുപ്പ് പ്രയോഗിക്കേണ്ടിവന്നത് സേനക്ക് അത്രമേല്‍ കളങ്കം ചാര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ ആയിരുന്നു എന്നത് ഡി ജി പി പുറത്തിറക്കിയ ഉത്തരവില്‍ അടിവരയിടുന്നുണ്ട്. ഒപ്പം തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള പല ഉദ്യോഗസ്ഥര്‍ക്കും അതൊരു മുന്നറിയിപ്പായും മാറും. ക്രിമിനല്‍ കേസിലെ പ്രതികളായ പൊലീസുകാരുടെ പട്ടിക പൊലിസ് ആസ്ഥാനത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിലെ ഒന്നാമത്തെ പേരുകാരനാണ് സേനയില്‍ നിന്നും പുറത്താക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇനിയും നടപടികളുണ്ടാകാനുള്ള സാധ്യത പലരും വിലയിരുത്തുന്നുണ്ട്.
Discussion about this post