കൊച്ചി: ജാതിയല്ല കഴിവാണ് പ്രധാനമെന്ന് ശശി തരൂര്‍. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല.അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്റെ മറുപടി.