കൊച്ചിയില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസ്; നാലാം പ്രതിക്ക് ജാമ്യം

കൊച്ചി : കൊച്ചിയില്‍ മോഡലിനെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്ത സംഭവത്തിലെ നാലാം പ്രതിക്ക് ജാമ്യം ലഭിച്ചു.ഉപാധികളോടെയാണ് രാജസ്ഥാന്‍ സ്വദേശിനി ഡിമ്പിള്‍ ലാംബേയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഓടുന്ന കാറില്‍ വെച്ചാണ് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസ സ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ശേഷമായിരുന്നു ബലാത്സംഗം.

ബലാത്സംഗത്തിന് മറ്റ് പ്രതികള്‍ക്ക് കൂട്ട് നിന്നുവെന്നായിരുന്നു ഡിമ്പിളിനെതിരായ കുറ്റം ചാര്‍ത്തിയത്.പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തു കൂടിയാണ് ഡിമ്പിള്‍ ലാംബ. യുവതിയും ഡിമ്പിളും കാക്കനാട്ടുളള താമസ സ്ഥലത്തെത്തിയാതായിരുന്നു. കൊച്ചി എം. ജി .റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി മദ്യപിച്ച ശേഷം രാത്രി പത്തു മണിയോടെ പെണ്‍കുട്ടി ബാറില്‍ കുഴഞ്ഞു വീണു. മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റി.

തുടര്‍ന്ന് നഗരത്തിലെ പല ഭാഗങ്ങളില്‍ കൊണ്ടുപോയി വാഹനത്തിനുളളില്‍ വെച്ച് ബലാത്സംഗം നടത്തിയെന്നാണ് കേസ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്,നിതിന്‍,സുധി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികള്‍.

Exit mobile version