ഡല്‍ഹി : കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നതിന് പുത്തന്‍ സ്‌കീമെത്തി. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ സ്‌കീം.ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം നല്‍കും. മുന്‍വശത്ത് പരസ്യം നല്‍കില്ല.
ലോ ഫ്‌ലോര്‍ ബസുകളില്‍ അടക്കം ഗ്ലാസുകള്‍ മുഴുവനായി മറച്ച് പരസ്യം പതിക്കില്ല. മുന്നറിയിപ്പുകള്‍ മറയ്ക്കുന്ന രീതിയില്‍ പരസ്യം പതിക്കില്ല.ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിനായി രണ്ട് കമ്മറ്റികള്‍ രൂപീകരിക്കും.
ഒരു കമ്മറ്റി പരസ്യത്തിന്റെ അനുമതിയില്‍ തീരുമാനം എടുക്കാനും രണ്ടാമത്തെ കമ്മറ്റി പരസ്യം സംബന്ധിച്ച് പരാതികള്‍ പരിശോധിക്കാനുമാണ്.കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ദീപക് പ്രകാശാണ് പുതിയ സ്‌കീം ഇപ്പോള്‍ സുപ്രീം കോടതിയില്‍ നല്‍കിയത്.
Discussion about this post