ഡല്‍ഹി : വയോധികയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിന് പിറകെ പ്രശ്‌നത്തില്‍ വീണിരിക്കുകയാണ് ഇപ്പോള്‍
ഇന്‍ഡിഗോ വിമാനം. ദില്ലി-പാറ്റ്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് ഈ സംഭവമുണ്ടായത്.
മദ്യപിച്ച മൂന്നംഗ യാത്രാ സംഘം വിമാനത്തില്‍വെച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറി.പിന്നീട് വിമാനത്തില്‍ ബഹളം വെക്കാന്‍ തുടങ്ങി.പ്രശ്‌നം വഷളായതോടെ എയര്‍ഹോസ്റ്റസ് ഇടപെട്ടു. എന്നാല്‍ സംഘം എയര്‍ഹോഴ്‌സിന് നേരെയും അതിക്രമം നടത്തി.പാറ്റ്‌നയിലെത്തിയപ്പോള്‍ സംഘത്തിലെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. ഒരാള്‍ പാറ്റ്‌ന വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് സൂചന. വിമാനക്കമ്പനി പരാതി പൊലീസിന് കൈമാറി.