ഒരിടവേളക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോള്‍ തമിഴ് സിനിമാ മേഖലയിലും സജീവമാകാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. പിങ്കിഷ് പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് അതി സുന്ദരിയായി നില്‍ക്കുന്ന മഞ്ജു വാര്യരെ ഫോട്ടോകളില്‍ കാണാം. ‘ചിരിക്കൂ, ലോകത്തിലെ മുഴുവന്‍ പ്രശ്നങ്ങളും നിങ്ങളുടേതല്ല’, എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി മഞ്ജു നല്‍കിയത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം?ഗത്തെത്തി.