തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചു. മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ നഴ്‌സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.
Discussion about this post