‘ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല’; വിദ്യാര്‍ത്ഥി ജീവനൊടുക്കി, പരാതിയുമായി ബന്ധുക്കള്‍

കോഴിക്കോട് : പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്‌പേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്.

ഹാജര്‍ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

Exit mobile version