ഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോശിമഠില്‍ കെട്ടിടങ്ങള്‍ക്ക് വിളളല്‍. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. പരിസ്ഥിതി വിദഗ്ധര്‍, ദുരന്ത നിവാരണ അതോറിട്ടി, മറ്റ് ഉദ്യോഗസ്ഥര്‍ വൈകീട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
https://youtu.be/3IW0jBzmpbo
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പ്രദേശത്തു നിന്നുള്ളവരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഉദ്യോഗസ്ഥരും ജോശിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും.
ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയുമാണ് ഇവിടുത്തെ പ്രധാന വിഷയം.ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ ഇപ്പോള്‍ വിള്ളല്‍ രൂപപ്പെട്ടു.