ഭക്ഷ്യവിഷബാധ; ഇടുക്കിയിൽ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇടുക്കി: ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കേസിന് പിറകേ നെടുംകണ്ടം ക്യാമല്‍ റെസ്റ്റോ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന. ലൈസന്‍സ് ഇല്ലാതെയാണെന്ന് ഇവിടെ ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി.രജിസ്‌ട്രേഷന്‍ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍.

https://youtu.be/3IW0jBzmpbo

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റത്.ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴ് വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടര്‍ന്ന് മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.

ഷവര്‍മ വില്പന നടത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്.നെടുംകണ്ടം ക്യാമല്‍ റെസ്റ്റോ ഹോട്ടലിലെ ജീവനക്കാരില്‍ ആറ് പേറുടെ ഹെല്‍ത്ത് കാര്‍ഡ് കാലാവധി അവസാനിച്ചതാണെന്നും ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി.പോരായ്മകള്‍ പരിഹരിച്ച ശേഷം, ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞേ ഹോട്ടല്‍ തുറക്കാവൂ എന്ന് നിര്‍ദേശം നല്‍കി.

 

Exit mobile version