രാജ്കോട്ട്: രാജ്കോട്ടില്‍ റണ്‍കോട്ട കെട്ടിയ ശേഷം ശ്രീലങ്കയെ എറിഞ്ഞ് വീഴ്ത്തി ടീം ഇന്ത്യക്ക് ട്വന്റി 20 പരമ്പര. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ 91 റണ്‍സിന്റെ വിജയവുമായാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും 2-1ന് പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവിന്റെ ഐതിഹാസിക സെഞ്ചുറിയുടെ(51 പന്തില്‍ 112*) മികവില്‍ ഇന്ത്യ മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറില്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ഷ്ദീപ് സിംഗ് മൂന്നും ഹാര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലിക്കും യുസ്വേന്ദ്ര ചാഹലും രണ്ട് വീതവും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.