കുവൈത്ത് കൊമേഴ്‌സ്യല്‍ ബാങ്ക് നറുക്കെടുപ്പില്‍ മലയാളിക്ക് 40 കോടി സമ്മാനം

കുവൈത്ത് സിറ്റി: കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച അല്‍ നജ്മ അക്കൗണ്ട് നറുക്കെടുപ്പില്‍ മലയാളിക്ക് 15 ലക്ഷം ദിനാര്‍ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍, കുവൈത്തിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറുമായ കോഴിക്കോട് അത്തോളി സ്വദേശി മലയില്‍ മൂസക്കോയക്കാണ് ഭാഗ്യ സമ്മാനം ലഭിച്ചത്.

30 വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്ന മൂസക്കോയ, നേരത്തെ കുവൈത്ത് ടൈംസിന്റെ മലയാളം ഡെസ്‌കില്‍ ജോലി ചെയ്തിരുന്നു. നിലവില്‍ മംഗഫിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഡയറക്ടറാണ്.

 

Exit mobile version