തിരുവനന്തപുരം: ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ വിവിധ റിപ്പോര്‍ട്ടുകളിലും ഭൂപടത്തിലും പരാതികള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികള്‍ ഇ മെയില്‍ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും.
സ്ഥലപരിശോധന പൂര്‍ത്തിയാക്കി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ അസറ്റ് മാപ്പര്‍ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധനയെ ഇന്നലെ ബാധിച്ചു. തുടര്‍ന്ന് ജില്ലകളില്‍ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാല്‍ പുതുതായി കണ്ടെത്തിയ നിര്‍മിതികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ചത്. ഇതില്‍ 17,054 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പാക്കിയത്.